പൃഥ്വിയുടെ നായികയായി ബോളിവുഡ് സുന്ദരി

പൃഥ്വിരാജിനെ നായകനാക്കി ജിനു എബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ആദത്തിൽ ബോളിവുഡ് സുന്ദരി മിഷ്തി നായികയായി എത്തുന്നു. സുഭാഷ് ഗായിയുടെ കാഞ്ചി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ നടിയുടെ ആറാമത്തെ ചിത്രമാണിത്.

ആദം ജോണ്‍ പോത്തന്‍ എന്ന ഹൈറേഞ്ച് പ്ളാന്ററെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഫാമിലി ത്രില്ലറായാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ രണ്ടു നായികമാരുണ്ടാവും. സിനിമയിൽ പൃഥ്വിയുടെ ജോഡിയായാണ് മിഷ്തി എത്തുന്നത്. ജോമോണ്‍ ടി.ജോണാണ് കാമറ.

മാസ്റ്റേഴ്സ്, ലണ്ടന്‍ ബ്രിഡ്ജ് തുടങ്ങിയ സിനിമകള്‍ക്ക് തിരക്കഥയെഴുതിയ ജിനു ഏബ്രഹാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദം. സി എസ് സ്റ്റാന്‍ലിയും ജോസ് സൈമണുമാണ് നിർമാണം.