ഒപ്പം ട്രെയിലര്‍ തരംഗമാകുന്നു; അൽഫോൻസിന് നന്ദി പറഞ്ഞ് മോഹൻലാൽ

മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഒപ്പം സിനിമയുടെ ട്രെയിലർ ഓൺലൈനിൽ ശ്രദ്ധനേടുന്നു. ട്രെയിലർ അപ്‌ലോഡ് ചെയ്ത് ഒരു ദിവസം കൊണ്ട് രണ്ട് ലക്ഷത്തിന് മുകളിൽ ആളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. സംവിധായകൻ അൽഫോൻസ് പുത്രന്റെ ചടുലതയാർന്ന എഡിറ്റിങ് തന്നെയാണ് ട്രെയിലറിന്റെ മാറ്റ് കൂട്ടുന്നത്.

ഒരു ക്രൈം ത്രില്ലര്‍ഗണത്തിൽപ്പെടുന്ന സിനിമയുടെ ട്രെയിലറും സസ്പൻസ് നിലനിർത്തിയാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഒപ്പം ട്രെയിലർ എഡിറ്റ് ചെയ്ത അൽഫോൻസ് പുത്രന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍ എത്തി‍. ഒപ്പം ട്രെയിലർ ആരാധകർക്കായി പങ്കുവക്കുന്ന വേളയിലാണ് അൽഫോൻസിന് അകമഴിഞ്ഞ നന്ദിയുമായി മോഹൻലാൽ എത്തിയത്.

മോഹൻലാലിന്റെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് അൽഫോൻസും രംഗത്തെത്തി. ട്രെയിലറിന് സൗണ്ട് നൽകിയത് വിഷ്ണുവും ശ്രീയും ചേർന്നാണെന്നും പ്രിയദർശൻ സാറിന് ഒരിക്കൽകൂടി നന്ദി പറയുന്നുവെന്നും അൽഫോൻസ് കുറിച്ചു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രത്തിൽ അന്ധനായ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്ന്. വിമലരാമൻ ആണ് നായിക.