താരമാകാൻ ഗോകുൽ സുരേഷ്

സൂപ്പർതാരം സുരേഷ് ഗോപിയുടെ മകൻ നായകനായെത്തുന്ന ‘മുദ്ദുഗൗ’ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി.ഗോകുല്‍ തന്നെയാണ് പുതിയ പോസ്റ്ററിലെ ആകര്‍ഷണം. ഭരത് എന്ന കഥാപാത്രത്തെയാണ് ഗോകുൽ അവതരിപ്പിക്കുന്നത്.

നവാഗനാതയ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ നായിക അര്‍ത്ഥന വിജയകുമാറാണ്.

ഫ്രൈഡെ ഫിലിം ഹൗസിന്റെയും കാര്‍ണിവല്‍ പിക്ചര്‍സിന്റെയും ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസുമാണ് ചിത്രം നിർമിക്കുന്നത്. വിജയ് ബാബുവും സാന്ദ്രാ തോമസും ചേർന്നു നിർമിക്കുന്ന ഫ്രൈഡേ ഫിലിംസിന്റെ ഏഴാമത്തെ ചിത്രമാണ് മുദ്ദുഗൗ.