വ്യാസൻ എടവനക്കാട് ചിത്രത്തിലൂടെ നമ്രത മലയാളത്തിലേക്ക്

മറാത്തി നായിക നമ്രത ഗെയ്ക്ക്‌വാദ് മലയാളത്തിലേക്ക്. വ്യാസൻ എടവനക്കാട് സംവിധാനം ചെയ്യുന്ന അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ നമ്രത മലായളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ആറോളം മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ താരം സീരിയൽ രംഗത്തും സജീവമാണ്. അഞ്ജലി എന്നാണ് ചിത്രത്തിൽ നമ്രതയുടെ കഥാപാത്രത്തിന്റെ പേര്.

തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യാസന്റെ ആദ്യ സംവിധാനസംരംഭമാണ് അയാൾ ജീവിച്ചിരിപ്പുണ്ട്. സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ വിജയ് ബാബുവും കമ്മട്ടിപ്പാടത്തിലെ ബാലനെ അവതരിപ്പിച്ച് ഗംഭീരമാക്കിയ മണികണ്ഠനുമാണ് പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നു.

ദേശിയ അവാർഡ്‌ ജേതാവ്‌ ഹരിനായർ കാമറ ചലിപ്പിക്കുന്നു. പ്രധാനലൊക്കേഷൻ ഗോവ. 44 ഫിലിംസാണു നിർമാണം. സംഗീതം ഔസേപ്പച്ചൻ.