കൈവെട്ടു കേസ് സിനിമയാകുന്നു: മുല്ലപ്പൂ വിപ്ളവം

ചോദ്യപേപ്പര്‍ വിവാദത്തില്‍ കൊളേജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവം സിനിമായാകുന്നു. വാള്‍ട്ടര്‍ ഡിക്രൂസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം സിനിമയാക്കുന്നത്. 'മൂല്ലപ്പൂ വിപ്ളവം' എന്നാണ് ചിത്രത്തിന്റെ പേര്.

നെടുമുടി വേണുവാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. നിരൂപക പ്രശംസ നേടിയ പുതപ്പ് എന്ന ചിത്രത്തിനുശേഷം വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുല്ലപ്പൂ വിപ്ളവം.

സോന നായര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം.ആര്‍.ഗോപകുമാര്‍, പി.ശ്രീകുമാര്‍, മഹാലക്ഷ്മി, കരമന സുധീര്‍, അലന്‍സിയര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു എന്നിവരെ കൂടാതെ മറ്റു പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു.