പാവാടയിൽ പാമ്പായി പൃഥ്വിരാജ്; ട്രെയിലർ

പൃഥ്വിരാജ് നായകനായി എത്തുന്ന പാവാടയുടെ ട്രെയിലർ പുറത്തിറങ്ങി. മദ്യപാനിയായ പാമ്പ് ജോയ് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അനൂപ് മേനോ‍ൻ, െനടുമുടി, െചമ്പൻ വിനോദ്, ഷാജോൺ, മിയ, ആശ ശരത്ത് എന്നിവരാണ് മറ്റുതാരങ്ങൾ.

അച്ഛാ ദിന്‍ കഴിഞ്ഞ് ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രം മണിയന്‍പിള്ള രാജു നിർമിക്കുന്നു. ഷൈബിന്‍ ഫ്രാന്‍സിസിന്റെ കഥയ്ക്ക് ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ.

വ്യത്യസ്ത സ്വഭാവക്കാരായ രണ്ട് പേര്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ മുഖാമുഖം വരുന്നതാണ് സിനിമയുടെ പ്രമേയം. പ്രദീപ് നായരാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്. സംഗീതം പകരുന്നത് എബി ടോം സിറിയക്കാണ്. പശ്ചാത്തലസംഗീതം ഗോപിസുന്ദർ.