ജയസൂര്യയുടെ ‘പ്രേതം’; ട്രെയിലർ കാണാം

ജയസൂര്യയെ നായകനാക്കി, രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രം പ്രേതത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുസു സുധി വാത്മീകത്തിനുശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെന്റലിസ്റ്റ് ആയാണ് ജയസൂര്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. മനുഷ്യന്റെ ചിന്തകളേയും പെരുമാറ്റങ്ങളേയും 'മാനിപുലേറ്റ്' ചെയ്യാന്‍ കഴിയുന്ന ആളാണ് മെന്റലിസ്റ്റ്.

ഒരുമിച്ച് പഠിച്ച 3 യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു ജോര്‍ജ്, ഗോവിന്ദ് പത്മസൂര്യ, അജു വർഗീസ്, ഷറഫുദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് 12ന് ചിത്രം തിയറ്ററുകളിലെത്തും.