പൃഥ്വി–ഇന്ദ്രജിത്ത് ചിത്രം ടിയാൻ തുടങ്ങി

പൃഥ്വിരാജ്–ഇന്ദ്രജിത്ത് എന്നിവർ ഒന്നിക്കുന്ന മൾടിസ്റ്റാർ ചിത്രം ടിയാന്റെ ചിത്രീകരണം ആരംഭിക്കുന്നു. സിനിമയുടെ പൂജ കഴിഞ്ഞ ദിവസം ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയിൽ നടന്നു.

ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി ചിത്രങ്ങൾക്ക് ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയുന്നത് ജിയെൻ കൃഷ്ണ കുമാറാണ്. ഇന്ദ്രജിത്തിനെ നായകനാക്കി േനരത്തെ കാഞ്ചി എന്ന ചിത്രമൊരുക്കിയ ആളാണ് കൃഷ്ണകുമാർ.

റെഡ് റോസ് ക്രിയേഷന്സിന്റെ ബാനറിൽ ഹനീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുരളി ഗോപി,അനന്യ നായർ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സതീഷ്‌ കുറുപ്പ് ഛായാഗ്രഹണം ചെയുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ ഗോപി സുന്ദറാണ്.