പൃഥിയുടെ അനാർക്കലി; ട്രെയിലർ കാണാം

പൃഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന ചിത്രം അനാര്‍ക്കലിയുടെ ട്രെയിലർ പുറത്തിറങ്ങി. ലക്ഷദ്വീപിലാണ് സിനിമ പൂര്‍ണമായും ചിത്രീകരിക്കുന്നത്. മിയ ആണ് നായിക. സുരേഷ് കൃഷ്ണ, അരുൺ, സുനിൽ ബാബു, അസിം ജമാൽ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

ലക്ഷദ്വീപിലെ കവരത്തി ദ്വീപാണ് ചിത്രത്തിന്‍റെ പ്രധാനലൊക്കേഷന്‍. വിദ്യാസാഗര്‍ ആണ് സംഗീതം. സുജിത്ത് വാസുദേവ് ആണ് ഛായാഗ്രാഹകന്‍. ബോളിവുഡ് നടന്‍ കബീര്‍ ബേദി ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ മലയാളത്തിലെ പ്രമുഖരായ അഞ്ച് സംവിധായകരും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നു.മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ ആണ് നിര്‍മാണം.