കുഞ്ചിറക്കോട്ട് കാളി; ചരിത്ര കഥാപാത്രവുമായി പൃഥ്വിരാജ് വീണ്ടും

ഉറുമി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമയുമായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു. കുഞ്ചിറക്കോട്ടു കാളി എന്ന ബ്രഹ്മാണ്ഡചിത്രമാണ് പൃഥ്വിരാജിന്റെ പുതിയ പ്രോജക്ട്.

നാടിന് വേണ്ടി പടവെട്ടി വീരമൃത്യു മരിച്ച അറിയപ്പെടാതെ പോയ പോരാളികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒമ്പതാം ശതകത്തിൽ കൊല്ലം ആസ്ഥാനമാക്കി ഇന്നത്തെ കൊല്ലത്തിനും തിരുവനന്തപുരത്തിനും ഇടക്ക്‌ സ്ഥിതിചെയ്തിരുന്ന ഒരു രാജ്യമായിരുന്നു വേണാട്. ആ വേണാടിലെ വീരന്മാരുടെ കഥ.

തിരുമാലനായകനെ പലവട്ടം തോല്പ്പിച്ച ഇരവിക്കുട്ടി പിള്ള വലിയ പടതലവനും അദ്ദേഹത്തിന്റെ വിശ്വസ്തനായ അനുയായി കുഞ്ചിറക്കോട്ട് കാളിയുടെയും ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പുറത്തറിയിച്ചത്.