പ്രിയദർശന് അനൂപ് മേനോന്റെ തിരക്കഥ

അനൂപ് മേനോനും പ്രിയദർശനും

പ്രിയദർശൻ ചിത്രത്തിന് അനൂപ് മേനോൻ തിരക്കഥയെഴുതുന്നു. അനൂപ് മേനോൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ‘നമ്മൾ ഉൾപ്പെടുന്ന തലമുറ കണ്ട് ഇഷ്ടപ്പെട്ട സിനിമകളുടെ സംവിധായകൻ. മലയാളികളെ ഹരംപിടിപ്പിച്ച സംവിധായകനൊപ്പം പ്രവർത്തിക്കാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാൻ. ഉടൻ തന്നെ അദ്ദേഹത്തിന് വേണ്ടി തിരക്കഥ എഴുതാൻ ആരംഭിക്കും. അനൂപ് മേനോൻ പറഞ്ഞു.

പ്രിയദർശന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ആമയും മുയലും എന്ന ചിത്രത്തിൽ അനൂപ് മേനോൻ അതിഥി കഥാപാത്രമായി എത്തിയിരുന്നു. കാവ്യാ മാധവനെ നായികയാക്കി സജി സുരേന്ദ്രൻ ഒരുക്കുന്ന ഷീ ടാക്സിയാണ് അനൂപ് മേനോന്റെ പുതിയ ചിത്രം.