കീര്‍ത്തിയുടെ രജനിമുരുകന്‍; ടീസര്‍

ശിവകാര്‍ത്തിയേകന്‍ നായകനായി എത്തുന്ന രജനിമുരുകന്‍റെ ആദ്യടീസര്‍ പുറത്തിറങ്ങി. മലയാളിതാരം കീര്‍ത്തി സുരേഷ് ആണ് ചിത്രത്തില്‍ നായിക.

വരുത്തപ്പെടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പൊന്‍ റാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജ്കിരണ്‍, സമുദ്രക്കനി എന്നിവരാണ് മറ്റുതാരങ്ങള്‍. സ്റ്റുഡിയോ ഗ്രീനാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.ചിത്രം ജൂലൈയില്‍ തീയറ്ററുകളിലെത്തും.