ചാക്കോച്ചൻ–ജയസൂര്യ ചിത്രം; സ്കൂൾബസ് ട്രെയിലർ

കുഞ്ചാക്കോ ബോബൻ–ജയസൂര്യ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം സ്കൂൾബസിന്റെ ട്രെയിലർ പുറത്തിറങ്ങി. ബോബി–സഞ്ജയ് ആണ് തിരക്കഥ.

പുതുമുഖങ്ങളായ രണ്ട് കുട്ടികളാണ് മറ്റു പ്രധാനകഥാപാത്രങ്ങൾ. അപർണ ഗോപിനാഥ് നായികാവേഷത്തിലെത്തുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍ ആയി കുഞ്ചാക്കോ ബോബൻ എത്തുന്നു. ചാക്കോച്ചന്റെ ആദ്യ പൊലീസ് വേഷം കൂടിയാണിത്.

എവി അനൂപ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ത്രീ ഇഡിയറ്റ്സ്, പികെ തുടങ്ങിയ ചിത്രങ്ങളുടെ കാമറ ചലിപ്പിച്ച സി.കെ.മുരളീധരനാണ്. സംഗീതം ഗോപി സുന്ദര്‍, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍. ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും.