തിരിച്ചുവരവിനൊരുങ്ങി ഷൈന്‍ ടോം

ഷൈന്‍ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസം അതല്ലെ എല്ലാം റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അന്‍സിബ നായികയായി എത്തുന്നു.

മനോജ് കെ ജയന്‍, കലഭാവന്‍ ഷാജോണ്‍, ശങ്കര്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു. ചിത്രം ഈ മാസം അവസാനം തിയറ്ററുകളിലെത്തും.