104 തിയറ്റർ, 455 ഷോ; ബിജു മേനോന്റെ സ്വർണകടുവയ്ക്ക് മെഗാ റിലീസ്

സൂപ്പർതാരചിത്രങ്ങൾക്ക് ലഭിക്കുന്ന റിലീസിങ് സെന്ററുകളുമായി ബിജു മേനോന്റെ സ്വർണകടുവ നാളെ റിലീസിനെത്തുന്നു. 104 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസിനെത്തുന്നത്. നേരത്തെ ഒക്ടോബർ 28നായിരുന്നു ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാൽ പുലിമുരുകന്റെ പടയോട്ടത്തെ തുടർന്ന് റിലീസ് മാറ്റിവക്കുകയായിരുന്നു.

മായാമോഹിനി, ശൃംഗാരവേലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണകടുവ. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥ എഴുതുന്ന ചിത്രത്തില്‍ ഇനിയ, പൂജിതാ മേനോന്‍ എന്നിവരാണ് നായികമാര്‍.