രണ്‍ബീര്‍ ദീപിക ലിപ് ലോക്കുമായി തമാശ ട്രെയിലര്‍

റോക്ക്സ്റ്റാര്‍ എന്ന ചിത്രത്തിന് ശേഷം രണ്‍ബീറും ഇംതിയാസ് അലിയും ഒന്നിച്ചെത്തുന്ന തമാശയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രണ്‍ബീറിന്‍റെ മുന്‍കാമുകിയും ബോളിവുഡ് സുന്ദരിയുമായ ദീപികയാണ് നായിക.

ബോളിവുഡ് പ്രേക്ഷകര്‍ എല്ലാവരും കാത്തിരിക്കുകയാണ് തമാശയുടെ റിലീസിനായി. കാത്തിരിപ്പ് മറ്റൊന്നിനുമല്ല, ‘യേ ജവാനി ഹൈ ദീവാനി’ എന്ന സൂപ്പര്‍ ഹിറ്റ്‌ ചിത്രത്തിലെ വിജയ ജോഡികളായിരുന്ന രണ്‍ബീറും ദീപികയും വീണ്ടും ഒരുമിച്ചു കാണാന്‍ വേണ്ടിയാണ്. ദീപിക-രണ്‍ബീര്‍ ജോഡികളുടെ ലിപ് ലോക്കും ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രവി വര്‍മന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് എ ആര്‍ റഹ്മാന്‍ ആണ്. ജാവേദ് ഷെയ്ഖ്, പുനം സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.