രചനയുടെ തിലോത്തമ; ട്രെയിലര്‍ കാണാം

രചനാ നാരായണന്‍കുട്ടി നായികയായി എത്തുന്ന തിലോത്തമയുടെ ട്രെയിലർ പുറത്തിറങ്ങി. പ്രീതിപണിക്കറാണ്‌ ചിത്രത്തിന്റെ സംവിധാനം. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്.

സിദ്ദിഖ്, മനോജ് കെ.ജയന്‍, ഇടവേള ബാബു, കലാഭവന്‍ ഷാജോണ്‍, നന്ദു, അനൂപ് ചന്ദ്രന്‍, ബേസില്‍, രചനാ നാരായണന്‍കുട്ടി, സോനാ നായര്‍, വീണാ നായര്‍, തെസ്‌നിഖാന്‍, സജിതാമഠത്തില്‍, ദേവി ചന്ദന എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദീപക് ദേവിന്റേതാണ്‌ സംഗീതം. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനാണ്‌ ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് അഘോഷ് വൈഷ്ണവമാണ്‌.