ജയറാമിനെ പേടിപ്പിച്ച് റിമി ടോമി

ജയറാം നായകനായെത്തുന്ന ‘തിങ്കള്‍ മുതല്‍ വെള്ളി വരെ’ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. ഗായിക റിമി ടോമി ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണിത്.

സീരിയല്‍ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന നാട്ടിന്‍പുറത്തുകാരിയായാണ് റിമി ടോമി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. കണ്ണന്‍ താമരക്കുളമാണ് തിങ്കള്‍ മുതല്‍ വെള്ളിവരെ സംവിധാനം ചെയ്യുന്നത്.

മലയാളത്തിലെ പ്രമുഖ സീരിയല്‍ താരങ്ങളെല്ലാം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്്. സീരിയല്‍ സംവിധായകന്‍ ജയദേവന്റെ റോളിലാണ് ജയറാം. അനൂപ് മേനോനും പ്രധാന റോളിലുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് തിങ്കള്‍ മുതല്‍ വെള്ളി വരെ നിര്‍മ്മിക്കുന്നത്. ദിനേശ് പള്ളത്തിന്റേതാണ് തിരക്കഥ. നാദിര്‍ഷയാണ് ഗാനരചന.