ജോപ്പനായി മമ്മൂട്ടി; തോപ്പിൽ ജോപ്പൻ ടീസർ കാണാം

മമ്മൂട്ടി-ജോണി ആന്റണി ടീം താപ്പാനയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍. സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. ജോപ്പൻ എന്ന കഥാപാത്രത്തെക്കുറിച്ച് വിവരിക്കുന്ന നായിക മംമ്തയാണ് ടീസറിൽ നിറഞ്ഞു നിൽക്കുന്നത്.

അൻപത് ശതമാനം സ്നേഹവും അൻപത് ശതമാനം മദ്യവും നിറഞ്ഞതാണ് ജോപ്പൻ. ആക്ഷനും ഹ്യൂമറും റൊമാന്‍സുമെല്ലാം ചേര്‍ത്തൊരുക്കുന്ന ചിത്രം ഒരു എന്റര്‍ടെയ്നറാണ്.

മമ്മൂട്ടി അച്ചായന്‍ കഥാപാത്രമായി വീണ്ടുമെത്തുന്ന സിനിമയാണ് തോപ്പില്‍ ജോപ്പന്‍. ഓര്‍ഡിനറി,മധുരനാരങ്ങ എന്നീ സിനിമകളുടെ രചയിതാവ് നിഷാദ് കോയ തിരക്കഥയെഴുതുന്ന ചിത്രമാണിത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിയ എന്ന വേഷത്തിലാകും മംമ്ത എത്തുക. ആൻഡ്രിയ ആണ് മറ്റൊരു നായിക.