ചാക്കോച്ചൻ ഹനുമാൻ വേഷത്തിൽ

വള്ളീം തെറ്റി പുള്ളീം തെറ്റി സിനിമയ്ക്ക് വേണ്ടി കുഞ്ചാക്കോ ബോബന്‍ പുരാണവേഷത്തില്‍ എത്തുന്നു. 10 ദിവസത്തോളം നീണ്ടു നിന്ന ഉത്സവ ചിത്രീകരണത്തില്‍ രാത്രിയും പകലും പച്ച ചായം തേച്ച്‌ ഹനുമാന്‍ വേഷത്തിലായിരുന്നു ചാക്കോച്ചന്‍‍.

ചിത്രത്തില്‍ ഹനുമാനാട്ടം എന്ന കലാരൂപത്തിനു വേണ്ടിയിട്ടാണ് ചാക്കോച്ചന്‍ പുരാണ വേഷത്തില്‍ എത്തുന്നത്. ദിവസങ്ങൾ നീണ്ട ചിത്രീകരണത്തിന്റെ അവസാനദിനം ഡയറക്ടര്‍ ഉൾപ്പടെയുള്ള അണിയറ പ്രവര്‍ത്തകരുടെ ശരീരത്തിൽ പച്ച നിറം തേച്ച്‌ ചാക്കോച്ചന്‍റെ ഹനുമാന്‍ വേഷത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണു പശ്ചാത്തലം. അക്കാലത്തെ ഒരു നാടൻ തിയറ്ററിലെ പ്രോജക്ടർ ഓപറേറ്ററുടെ നാടൻ വേഷത്തിലാണു നായകൻ കുഞ്ചാക്കോ ബോബൻ. ‌നവാഗതനായ ഋഷി ശിവകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശാലിനിയുടെ സഹോദരി ശാമിലിയാണ് നായികയായി എത്തുന്നു.

ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍. ആഗോളവത്കരണത്തിന്റെ കടന്നുവരവ് ഗ്രാമത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുകയാണ് സിനിമ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ അച്ചാപ്പു മൂവി മാജിക്കിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫാണ് ചിത്രം നിർമിക്കുന്നത്. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ചിത്രം വിഷു റീലീസ് ആയി തിയറ്ററുകളിൽ എത്തും.