വിമല്‍ സാര്‍ ഇനി കള്ളന്‍

പ്രേമം സിനിമയിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയ വിമല്‍ സാറിന് ശേഷം മറ്റൊരു വ്യത്യസ്ത കഥാപാത്രവുമായി വിനയ്‍ ഫോര്‍ട്ട് എത്തുന്നു. ലാസ്റ്റ് ബഞ്ച് ഒരുക്കിയ ജിജു അശോകന്‍ ഒരുക്കുന്ന ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രമാണ് വിനയിയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്.

ഉറങ്ങേണ്ട സമയത്തൊക്കെ അവർ ഉണർന്നിരുന്ന് മറ്റുള്ളവര്‍ക്ക് പണിതരുന്നവരാണ് കള്ളന്മാർ, ഇങ്ങനെ വ്യത്യസ്‌ത സ്വഭാവമുള്ള അഞ്ചു കള്ളന്മാരുടെ കഥ പറയുന്ന ചിത്രമാണ്‌ ഉറുമ്പുകള്‍ ഉറങ്ങാറില്ല.

കേളു ആശാന്‍(സുധീര്‍ കരമന), ചൂടന്‍ രാജപ്പന്‍(ശ്രീജിത് രവി), കാര്‍ലോസ്(കലാഭവന്‍ ഷാജോണ്‍), ബാബുട്ടന്‍(അജു വര്‍ഗീസ്), ജോപ്പന്‍(ലാല്‍) ഇവരാണ് നാല് ഉറുമ്പുകള്‍. വിനയ്ക്കൊപ്പം ചെമ്പൻ വിനോദ്‌, ലാൽ, അജുവർഗീസ്‌, ജോജു ജോർജ്‌, വിനയ്‌ ഫോർട്ട്‌, ശ്രീജിത്ത്‌ രവി, സുധീർ കരമന തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളാകുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറിന്റേതാണ് ഈണങ്ങള്‍. കമലം ഫിലിംസിന്റെ ബാനറില്‍ ടി.ബി രഘുനാഥനാണ് ചിത്രം നിര്‍മ്മിക്കുന്നത്.