കുഞ്ചാക്കോ ബോബനെ നായകനാക്കി നവാഗതനായ റിഷി ശിവകുമാർ ഒരുക്കുന്ന വള്ളീം തെറ്റി പുള്ളീം തെറ്റി യുടെ പുതിയ ടീസർ പുറത്തിറക്കി. സിനിമ നാളെ തിയറ്ററുകളിലെത്തും.
ശാലിനിയുടെ സഹോദരി ശാമിലിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.തൊണ്ണൂറുകളിൽ നടക്കുന്ന കഥയാണു പശ്ചാത്തലം. സൂരജ് എസ് കുറുപ്പ് സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം കുഞ്ഞുണ്ണി എസ് കുമാര്‍.