പ്രണയ ചിത്രങ്ങളുടെ ചക്രവർത്തി

പ്രണയസിനിമകളുടെ തലതൊട്ടപ്പൻ യഷ് ചോപ്ര ഓർമയായിട്ട് 2 വർഷം. ബോളിവുഡിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിലൊരാളായിരുന്നു യഷ് ചോപ്ര.ബോളിവുഡ് സിനിമാ വ്യവസായത്തിൽ ട്രെൻഡുകൾ നിർണയിച്ച നിർമാതാവും സംവിധായകനുമായിരുന്നു.‘റൊമാൻസിന്റെ രാജാവ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ത്രിശൂൽ, ദീവാർ, സിൽസില, ചാന്ദ്നി, ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ, ദിൽ തോ പാഗൽ ഹെ, ധൂം തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിനെ ഇളക്കിമറിച്ച ചോപ്ര,അരനൂറ്റാണ്ടോളം ഹിന്ദിസിനിമയെ താൻ ആഗ്രഹിച്ച വഴികളിലൂടെ നയിച്ചു.

ബ്രിട്ടീഷ് ഇന്ത്യയിലെ ലഹോറിൽ1932 സെപ്റ്റംബർ 27 ന് ആയിരുന്നു യാഷ് ചോപ്രയുടെ ജനനം.എ.എസ്.െ ജോഹറിന്റേയും മൂത്ത സഹോദരൻ ബി.ആർ. ചോപ്രയുടേയും അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ രംഗത്തു തുടക്കമിട്ടു.1959 ൽ സ്വതന്ത്ര സംവിധായകനായി. സംവിധാനത്തിലൂടെ മാത്രമല്ല, 1973ൽ തുടക്കമിട്ട യഷ് രാജ് ഫിലിംസിന്റെ (വൈആർഎഫ്) അമരത്തിരുന്നു കൊണ്ടുള്ള നിർമാണത്തിലൂടെയും അഞ്ചു പതിറ്റാണ്ടിനിടെ അദ്ദേഹം സമ്മാനിച്ചത് എത്രയോ ഹിറ്റുകൾ.1959ൽ ‘ധൂൽ കാ ഫൂൽ എന്ന ആദ്യം സംവിധാനം ചെയ്ത ചിത്രത്തിനു തന്നെ നിരൂപകർ മാർക്കിട്ടു സബാഷ്. പിന്നാലെ ‘ധരംപുത്ര (1961). ശശി കപൂറിനു വ്യത്യസ്തതയുള്ള നായക വേഷം നൽകിയ ചിത്രം ഏറെ പ്രശംസ നേടിയെങ്കിലും അതിലെ വിഭജന രാഷ്ട്രീയം ചിലർക്കു രുചിച്ചില്ല. തിയറ്ററുകളിൽ പ്രശ്നമുണ്ടായതോടെ യഷ് തീരുമാനിച്ചുഇനി രാഷ്ട്രീയസിനിമയെടുക്കില്ല. സുന്ദര കാവ്യം പോലെ താളാത്മകമായി, സൗമ്യവും പ്രണയലോലവുമായി ഇറങ്ങിയ യഷ് ചിത്രങ്ങൾ പണം മാത്രമല്ല, ആരാധകരുടെ മനസ്സും വാരിയെടുത്തപ്പോൾ സിനിമാ മാസികകൾ എഴുതി ‘യഷ്ജി, നിങ്ങളുടെ തട്ടകം ഇതു തന്നെയാണ് പ്രണയം.

ഷാറുഖിനു ‘കിങ് ഓഫ് റൊമാൻസ് എന്നു സിനിമാപ്രേമികൾ ഓമനപ്പേരിട്ടപ്പോൾ യഷ് ചോപ്രയെ അവർ വിളിച്ചു, ‘എംപറർ ഓഫ് റൊമാൻസ്. അതെ, ഏതു പെൺകൊടിയും കൊതിക്കുന്ന കാമുകനെയും ഏതു പുരുഷനും മോഹിക്കുന്ന കാമുകിയെയുമാണല്ലോ യഷ് ചോപ്ര തന്റെ ചിത്രങ്ങളിൽ വരച്ചിട്ടത്. ഡർ (1993) ആണു ഷാറുഖ് യഷ് ജോഡിയുടെ ആദ്യ ചിത്രം. പിന്നീട്, ദിൽ തോ പാഗൽ ഹേ (1997), വീർ സാറ (2004) എന്നിവയും അദ്ദേഹത്തിന്റെ സംവിധാനത്തിൽ വൻ ഹിറ്റുകളായി. യഷിന്റെ മകൻ ആദിത്യ സംവിധാനം ചെയ്തു വൈആർഎഫ് നിർമിച്ച ‘ദിൽവാലേ ദുൽഹാനിയ ലേ ജാംയേംഗെ(1995)എന്ന നിത്യഹരിത പ്രണയചിത്രത്തെ മറക്കാനാകുമോ. മുംബൈയിലെ ഒരു തിയറ്ററിൽ ഈ ചിത്രം ഇപ്പോഴും പ്രദർശിപ്പിച്ചുവരികയാണെന്നത് ബോളിഡുവിലെ മറ്റൊരു അത്ഭുതം. ഇക്കൊല്ലം തിയറ്ററുകളിൽ വൻ തരംഗമുയർത്തിയ സൽമാൻ ചിത്രം‘ഏക് ഥാ ടൈഗർ വരെ വൈആർഎഫ് നിർമിച്ചത് അൻപത്തിയഞ്ചോളം ചിത്രങ്ങൾ.

പ്രണയവുമായി യഷിനെ ചേരുംപടി ചേർക്കുമ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ വ്യത്യസ്തതയും മറ്റു പ്രമേയങ്ങളും ആരാധകർ കാണാതിരുന്നില്ല. ഒന്നിലേറെ നായകരെ രംഗത്തെത്തിക്കുന്ന തരംഗത്തിനു തുടക്കമിട്ട വക്ത് (1965), മെലോഡ്രാമയുടെ സൗന്ദര്യവുമായി വന്ന ദാഗ്: എ പോം ഓഫ് ലവ് (1973), സാക്ഷാൽ അമിതാഭ് ബച്ചനു ‘ക്ഷോഭിക്കുന്ന ചെറുപ്പക്കാരൻ എന്ന ഇമേജ് ചാർത്തിക്കൊടുത്ത ദീവാർ (1975), അനശ്വര പ്രണയകഥ പറഞ്ഞ കഭി കഭി (1976), ഗാനമാധുരികൊണ്ടു ശ്രദ്ധിക്കപ്പെട്ട ചാന്ദ്നി (1989), എക്കാലത്തെയും ഏറ്റവും മികച്ച ഹിന്ദി ചിത്രങ്ങളിലൊന്ന് എന്ന പ്രശംസ നേടിയ ലംഹേ (1991) തുടങ്ങിയവ അവയിൽ ചിലതു മാത്രം. എൺപതുകളിൽ ‘സിൽസിലയും ‘മഷാലും ‘വിജയും തുടരെ പരാജയപ്പെട്ടിട്ടും അദ്ദേഹം തിരിച്ചുവന്നു, കൂടുതൽ സൂപ്പർ ഹിറ്റുകളുമായി. യഷ് ചോപ്രയുടെ സിനിമകൾ എന്ന പോലെ അവയിലെ പാട്ടുകളും ഹിറ്റ്ചാർട്ടിൽ തന്നെ.1973 ൽയഷ്രാജ് ഫിലിംസ് എന്ന സ്വന്തം ചലച്ചിത്ര നിർമാണ കമ്പനി ഉണ്ടാക്കി. ദാഗ് ആയിരുന്നു ആദ്യ ചിത്രം.

ആറു ദേശീയ അവാർഡുകളും 11 ഫിലിംഫെയർ അവാർഡുംഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. 2005 ൽ രാജ്യം പത്മഭുഷൺ നൽകി ആദരിച്ചു. 2001 ൽദാദാ സാഹേബ് ഫാൽക്കെ അവാർഡും ലഭിച്ചു. പമേല സിങ് ആണുഭാര്യ. രണ്ടുമക്കൾ: ആദിത്യ, ഉദയ്. ‘ദിൽ വാലേ ദുൽഹനിയാ ലേ ജായേംഗെ യുടെ സംവിധായകൻ ആണ് ആദിത്യ.അവസാന ചിത്രമായ ‘ജബ് തക് ജയ് ജാൻ 2012 നവംബർ 13 നു റിലീസ് ചെയ്യാനിരിക്കെയാണ് അരനൂറ്റാണ്ടുകാലം ഹിന്ദിസിനിമയുടെ ഹിറ്റ്മേക്കറായി തിളങ്ങിയ ചോപ്രയുടെ ജീവിതത്തിനു തിരശീല വീണത്.