Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുഷ്‌കയെ കാണാന്‍ ബാഗമതി സെറ്റില്‍ മുഖം മറച്ച് പ്രഭാസ്; വിഡിയോ

baagamati-prabhas

ബാഹുബലി സിനിമയ്ക്കുശേഷം അനുഷ്കയേയും പ്രഭാസിനെയും ചേർത്ത് നിരവധി ഗോസിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഇരുവരും വിവാഹിതാരാകാൻ പോകുന്നു, പ്രണയത്തിലാണ് എന്നായിരുന്നു അഭ്യൂഹം. എന്നാൽ ഇരുവരും ഓരോതവണയും നിഷേധിക്കുകയാണ് ചെയ്യുന്നത്. ഇരുവരും ഒരുമിച്ചുവരുന്ന വേദികൾ കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. അനുഷ്കയുടെ പുതിയ ചിത്രം ബാഗമതിയുടെ ഓഡിയോലോഞ്ചിനും പ്രഭാസിനെ പ്രതീക്ഷിച്ചവരുണ്ട്. പക്ഷെ നിരാശയായിരുന്നു ഫലം. എന്നാൽഇപ്പോള്‍ പുതിയ ഒരു വിഡിയോ പുറത്തു വന്നിരിക്കുകയാണ്. 

Bhaagamathie Promotional Video | Anushka | Unni Mukundan

ബാഗമതിയുടെ സെറ്റില്‍ പ്രഭാസ് സന്ദര്‍ശിക്കുന്നതാണ് വീഡിയോ. സെറ്റില്‍ മുഖം മറച്ചാണ് പ്രഭാസ് എത്തിയിരിക്കുന്നത്. ബാഗമതിയുടെ പ്രമോഷണല്‍ വിഡിയോയിലാണ് ഒരാള്‍ മുഖം മറച്ചു നീങ്ങുന്നത്. അത് പ്രഭാസായിരുന്നുവെന്ന് ഒരു ആരാധകനാണ് കണ്ടുപിടിച്ചത്. ബാഗമതിയുടെ ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് വന്നത് അനുഷ്‌കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകരുടെ പക്ഷം. 

ഇരുവരെയും ചേര്‍ത്ത് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കാനുള്ള മുന്‍കരുതലായിട്ടാണ് മുഖം മറച്ചതെന്നും അതല്ല തന്റെ പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന്‍ അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വിഡിയോ വൈറലാവുകയാണ്.