Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തമന്നയ്ക്ക് നേരെ ആരാധകന്റെ ചെരുപ്പേറ്; വിഡിയോ

tamannaah

തെന്നിന്ത്യൻ സുന്ദരി തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിംയാത്‌നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ‌‌യുവാവ് ആണ് നടിക്ക് നേരെ ചെരുപ്പ് എറിഞ്ഞത്. ചെരുപ്പ് താരത്തിന്റെ ദേഹത്ത് കൊണ്ടില്ല. പകരം സമീപത്ത് നിന്ന ജ്വല്ലറി ജീവനക്കാരന്റെ ദേഹത്താണ് വീണത്.

Fan Throws His Shoe On Tamanna | Celebrities Updates | 70MM Telugu Movie

ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന 31കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജ്വല്ലറിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് ഇയാള്‍ തമന്നയ്ക്ക് നേരെ ചെരിപ്പെറിഞ്ഞതെന്ന് നാരായണ്‍ഗുഡ പൊലീസ് പറഞ്ഞു. 

തമന്ന അടുത്തിടെ അഭിനയിച്ച ചിത്രങ്ങളിലെ വേഷങ്ങള്‍ തന്നെ നിരാശപ്പെടുത്തിയതിനാലാണ് ചെരുപ്പെറിഞ്ഞതെന്ന് കരിമുള്ള പറഞ്ഞു. ചെരുപ്പേറ് കൊണ്ട ജീവനക്കാരന്റെ പരാതിയിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.