Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യവസായിയുമായി ആലിയ പ്രണയത്തിൽ ?

തന്റെ ആദ്യ ചിത്രം മുതൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ആലിയ ബട്ട്. സ്റ്റുഡന്റ് ഒാഫ് ദ് ഇയർ എന്ന തന്റെ ആദ്യ ചിത്രത്തിലെ നായകനായ സിദ്ധാർഥ് മൽഹോത്രയുമായി പ്രണയത്തിലായിരുന്നു ഒരു കാലത്ത് ആലിയ. ഇരുവരെയും ചേർത്ത് ഒരുപാട് കഥകൾ അന്ന് പാപ്പരാസികൾ മെനഞ്ഞിരുന്നു.

സിദ്ധാർഥുമായി പിരിഞ്ഞ ആലിയ തന്റെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കവെയാണ് റൺബീർ കപൂറുമായി ചേർന്ന് ഗോസിപ്പുകൾ പ്രചരിച്ചു തുടങ്ങിയത്. ബ്രഹ്മാസ്ത്ര എന്ന പുതിയ ചിത്രത്തിലെ നായകനായ റൺബീറുമായി ആലിയ പ്രണയത്തിലാണെന്നും 2018–ൽ ഇരുവരും വിവാഹിതരാവുമെന്നും വരെ വാർത്തകൾ വന്നു തുടങ്ങി. എന്നാൽ റൺബീർ ഇൗ വാർത്ത നിഷേധിച്ചു. പിന്നീടാണ് റൺബീറല്ല വ്യവസായ പ്രമുഖനായ സുനിൽ മിത്തലിന്റെ മകൻ കവിൻ മിത്തലാണ് ആലിയയുടെ പുതിയ കാമുകൻ എന്ന് വാർത്തകൾ പരന്നത്. 

2017 – ഒക്ടോബർ മുതൽ ഇരുവരും പ്രണയത്തിലാണെന്നും പല സ്ഥലങ്ങളിൽ വച്ചും കണ്ടുമുട്ടാറുണ്ടെന്നും ബോളിവുഡ് മാധ്യമങ്ങൾ വാർത്ത കൊടുത്തു. ആലിയയും കവിനും ഇത് നിഷേധിക്കാഞ്ഞതോടെ വാർത്തകൾ സത്യമാണെന്ന് കരുതിയിരിക്കുകയാണ് ആരാധകർ.