Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘കയ്യിൽ ചുംബിക്കാം, പക്ഷേ എന്നോട് പറഞ്ഞത് അങ്ങനെയല്ല’; ചുംബനവിവാദത്തിൽ നടി

jannath-zubai

ബോളിവുഡിൽ സിനിമ പോലെ തന്നെ പ്രേക്ഷകർക്ക് ഇഷ്ടമുള്ള ഒന്നാണ് സീരിയൽ. എന്നാൽ ഈയിടെയായി ‘തു ആഷിക്കി’ എന്ന സീരിയലാണ് മാധ്യമങ്ങളിലെ പ്രധാനചർച്ച. 16കാരിയായ നായിക ജന്നത്ത് സുബൈറിന്റെ ചുംബനരംഗമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ബോളിവുഡ് നടിയും പ്രമുഖ സീരിയൽ താരവുമാണ് ജന്നത്ത്.

മകളെ ചുംബനരംഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന അമ്മയുടെ കടുംപിടിത്തം കാരണം നടിയെ സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സീരിയലില്‍ ജന്നത്തിന്റെ കഥാപാത്രം സഹതാരത്തെ കവിളില്‍ ചുംബിക്കുന്ന രംഗമുണ്ടായിരുന്നു. 

എന്നാല്‍ ഇത് ജന്നത്തിന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഈ രംഗം മാറ്റണമെന്ന് സ്‌ക്രിപ്റ്റ് വായിച്ചുനോക്കിയ അമ്മ സംവിധായകനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

ഇപ്പോഴിതാ നടി തന്നെ സംഭവത്തിൽ വിശദീകരണവുമായി എത്തി. ‘ഒരു മുതിർന്ന നടി ഇത്തരംകാര്യങ്ങൾ ചെയ്യുന്നത് വിവാദങ്ങളുണ്ടാക്കില്ല, എന്നാൽ എന്റെ പ്രായം 16 വയസ്സാണ്. ഇരുപത്തിയഞ്ച്കാരിയെപ്പോലെ ചെയ്യാൻ എനിക്കാകില്ല. കയ്യിലോ നെറ്റിയിലോ ചുംബിക്കാം, എന്നാൽ എന്നോട് പറഞ്ഞത് അങ്ങനെ ചെയ്യാനല്ല. ചുണ്ടിൽ ചുംബിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ എനിക്ക് അത് ആകില്ലായിരുന്നു. സമൂഹമാധ്യമങ്ങളിൽ എന്നെ പിന്തുടരുന്ന ഒരുപാട് കുട്ടികളുണ്ട്. ഞാൻ അങ്ങനെ ചെയ്താൽ അതൊരു തെറ്റായ കാഴ്ചപ്പാട് ഉണ്ടാക്കും. എല്ലാത്തിനും അതിന്റേതായ പ്രായമുണ്ട്. 

സാധാരണ താരങ്ങളുടെ മാതാപിതാക്കൾ സംവിധായകനോ നിർമാതാവിനോ എതിരെ സംസാരിക്കാറില്ല. കാരണം അവരുടെ മകളുടെ ഭാവി എന്താകും എന്ന ചിന്ത ഓർത്ത്. എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെയല്ല. എന്റെ അമ്മ എടുത്ത തീരുമാനത്തിൽ അഭിമാനം തോന്നുന്നു. മാത്രമല്ല ഇങ്ങനെയൊരു രംഗം വന്നതുകൊണ്ടല്ല ഇത് പറയുന്നത്. ഈ സീരിയിൽ ആരംഭിക്കുമ്പോഴേ പറഞ്ഞിരുന്നു പ്രായത്തിന് ഉതകുന്ന രംഗങ്ങളിൽ മാത്രമേ അഭിനയിക്കൂ എന്ന്.’

എന്തായാലും ഇനി ഇത്തരം രംഗങ്ങൾ സീരിയലിൽ ഉണ്ടാകില്ലെന്ന് അണിയറപ്രവർത്തകർ ജന്നത്തിനെയും മാതാപിതാക്കളെയും അറിയിച്ചിട്ടുണ്ട്.