Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഹാഭാരതമോ രണ്ടാമൂഴമോ ?

Mahabharata Randamoozham

മഹാകാവ്യമായ മഹാഭാരതം സിനിമയാകുന്നത് ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ അഭിമാനമാണ്. മഹാഭാരതം ആസ്പദമാക്കി രണ്ടു സിനിമകളാണ്  എത്തുക. ഒന്ന് മോഹൻലാൽ അഭിനയിക്കുന്ന രണ്ടാമൂഴവും മറ്റൊന്ന് ആമിർഖാൻ നായനാകുന്ന മഹാഭാരതവും. 1000 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന രണ്ടു പടങ്ങളും ചിത്രീകരണത്തിനായി ഒരുങ്ങുകയാണ്. 

aamir-mohanall

ഏതു സിനിമയാണ് ആദ്യം ഇറങ്ങുക എന്ന കാര്യത്തിൽ സംശയം ബാക്കിയാണ്. മോഹൻലാൽ നായകനാകുന്ന രണ്ടാമൂഴം  എം.ടി വാസുദേവൻ നായരുടെ നോവലിനെ  ആസ്പദമാക്കിയിട്ടുള്ളതാണ്. ശ്രീകുമാർ മേനോനാണ് രണ്ടാമൂഴം സംവിധാനം ചെയുന്നത്. മോഹൻലാൽ ഈ സിനിമയിൽ  ഭീമന്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഭീമന്റെ കാഴ്ചപ്പാടിലാണ് സിനിമ മുന്നോട്ടു നീങ്ങുന്നത്. ഈ സിനിമ രണ്ടു ഭാഗങ്ങളിലായിട്ടാണ് ആവിഷ്കരിക്കുന്നത് . ഈ വർഷം  അവസാനം ചിത്രീകരണം തുടങ്ങി 2019 ആദ്യം ആദ്യ ഭാഗം റിലീസിന് ഒരുങ്ങും എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. 

അതെ സമയം ആമിർ ഖാൻ നായകനാകുന്ന മഹാഭാരതം മുകേഷ് അംബാനിയാണ് നിർമിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങൾ പോലെ ഒരു സീരീസ് രൂപത്തിൽ ആയിരിക്കും ഈ മഹാഭാരതം സിനിമയാകുന്നത്. സിനിമയിൽ കർണന്റെ കഥാപാത്രം ചെയാനാണ് ആഗ്രഹമെന്നും പക്ഷെ തന്റെ  ശരീര പ്രകൃതം അതിനു ചേർന്നതാണോയെന്ന് അറിയില്ലെന്നും  ആമിർ ഖാൻ പറയുന്നു. കൃഷ്ണനാണോ കർണനാണോ ചിത്രത്തിൽ‌ നായകനെന്നുള്ള കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. തന്റെ  സ്വപ്ന സിനിമയാണ് ഇതെന്ന് ആമിർ ഖാൻ പറയുന്നു. 

രണ്ടു സിനിമകളിൽ ഏതാദ്യം വരും എന്നൊന്നും ഇപ്പോൾ തീർച്ച പറയാറായിട്ടില്ലെങ്കിലും ഇതു രണ്ടിനായുമുള്ള കാത്തിരിപ്പിലാണ് ആരാധകർ.