Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഹോട്ട് വിഡിയോസ് കാണാമെന്ന സന്ദേശം വരാറുണ്ട്: അമല പോൾ

amalal

സിനിമാനടിമാർക്കെതിരെയാണ് ഏറ്റവുമധികം സൈബർ ആക്രമണങ്ങൾ ഉണ്ടാകുന്നത്. നടിമാരുടേതെന്ന പേരിൽ വ്യാജവിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് തട്ടിപ്പ് നടത്തുന്നവരും ഏറെ. തന്റെ പേരിലുള്ള ഇത്തരം വ്യാജസന്ദേശങ്ങൾ ചിലർ നേരിട്ട് അയക്കാറുണ്ടെന്ന് അമല പോൾ പറഞ്ഞു.

Hot Images & Videos of Amala Paul nu enake Message varum"- Amala Paul | Baskar Oru Rascal

‘അമല പോളിന്റെ ഹോട്ട് വിഡിയോസും ചിത്രങ്ങളും കാണാം സബ്‌സ്‌ക്രൈബ് ചെയ്യൂ' എന്നൊക്കെ പറഞ്ഞ് സന്ദേശങ്ങൾ ഫോണിൽ വരാറുണ്ട്. ദേഷ്യം വരു. പക്ഷേ ചില സമയത്ത് അതെല്ലാം തമാശയായി തോന്നാറുണ്ട്. എന്റെ കൂട്ടുകാര്‍ക്കെല്ലാം അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് അയക്കും.’–അമല പോൾ പറഞ്ഞു.

‘ഫോണിൽഒരുപാട് കോളുകളും മെസേജുകളും വരാറുണ്ട്. ട്രൂ കോളര്‍ ഉള്ളത് കൊണ്ട് ചിലരുടെ കോളുകള്‍ എടുക്കില്ല. കുറേ പരസ്യ മെസേജുകളും ഇതിൽപെടും.  ഫോണ്‍ ഉപയോഗിക്കുന്നതില്‍ ഞാന്‍ വളരെ പിന്നോക്കമാണ്. എന്റെ മാനേജര്‍ക്ക് എന്നെ ഫോണില്‍ കിട്ടാന്‍ അയല്‍പക്കത്തെ വീട്ടിലേക്ക് വിളിക്കേണ്ടി വന്നിട്ടുണ്ട്. കൃത്യമായി കോളെടുക്കാത്തതിനാല്‍ എനിക്ക് ഒരുപാട് സുഹൃത്തുക്കളെയും നഷ്ടമായി. ഇപ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മറുപടി വേണം. വാട്ട്‌സ് ആപ്പില്‍ എന്നെ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. എനിക്ക് അതെല്ലാം ശല്യമായി തോന്നാറുണ്ട്.’–അമല പറഞ്ഞു.