നഗ്നയായി അഭിനയിച്ചതിന് തമിഴ് നടിക്ക് നേരെ വധഭീഷണി

സിനിമയിൽ നഗ്നയായി അഭിനയിച്ചുവെന്ന് ആരോപിച്ച് തമിഴ് നടിക്ക് നേരെ വധഭീഷണി. പുതുമുഖ താരം ധന്യയ്ക്ക് നേരെയാണ് അഞ്ജാതനായ ആരാധകൻ ഫോണിലൂടെ ഭീഷണി മുഴക്കിയത്.

18.5.2009 എന്ന ചിത്രത്തിലാണ് നടി നഗ്നയായി അഭിനയിച്ചത്. തമിഴ്പുലികളുടെ സംഘടനയായ എല്‍.ടി.ടി.ഇയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. അതേ പശ്ചാത്തലത്തില്‍ ഒരുക്കിയ 'പോര്‍ക്കളത്തില്‍ പൂ' എന്ന സിനിമയില്‍ ധന്യ വേഷമിട്ടിട്ടുണ്ട്.

വടപളനിയിലെ ധന്യയുടെ വാടക വീട്ടിലെ ലാന്റ് ഫോണിലേക്കാണ് ഭീഷണി കോള്‍ വന്നത്. മോശമായി സംസാരിച്ചതിന് പുറമെ സിനിമ പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ധന്യ പറയുന്നു. അമ്മയ്‌ക്കൊപ്പമാണ് ധന്യ ജീവിക്കുന്നത്. സംഭവത്തിൽ നടി ചെന്നൈ സിറ്റി പൊലീസിന് പരാതി നൽകി.