Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആമി ജാക്‌സൺ ലെസ്ബിയനോ? വിവാദമായി ആ ചിത്രം

amy-jackson-lesbian

ബ്രിട്ടീഷുകാരിയാണെങ്കിലും തെന്നിന്ത്യൻ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയനായികയായി മാറിയ താരമാണ് ആമി ജാക്സൺ. വിദേശനടിയായതുകൊണ്ട് തന്നെ ഇൻസ്റ്റഗ്രാമിൽ ചൂടൻ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് നടി ശ്രദ്ധനേടാറുണ്ട്.

എന്നാൽ ഇപ്പോൾ ഒരു വിവാദഫോട്ടോയിലൂടെ നടി വാർത്തകളിൽ ഇടംനേടുന്നു. പെൺസുഹൃത്തിനൊപ്പം നിൽക്കുന്നൊരു ചൂടൻ ചിത്രം നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. അതിൽ കുറിച്ചിരിക്കുന്ന അടിക്കുറിപ്പാണ് ആരാധകർക്കിടയില്‍ വലിയ ചർച്ചകൾക്ക് ഇടവെച്ചിരിക്കുന്നത്.

‘വൈഫ് ലൈഫ്’ എന്നായിരുന്നു ആമി ചിത്രത്തിന് നൿകിയ അടിക്കുറിപ്പ്. ആമി ലെസ്ബിയൻ ആണോ എന്നാണ് ചിത്രത്തിന് വരുന്ന കൂടുതൽ കമന്റുകളിലും ആരാധകരുടെ സംശയം. നടിക്ക് ഈ പെൺകുട്ടിയുമായി പ്രണയബന്ധത്തിലാണെന്നും അതുവ്യക്തമാക്കുന്നതാണ് ഈ ചിത്രമെന്നുമാണ് മറ്റുള്ളവർ പറയുന്നത്.

ഇതാദ്യമായല്ല ആമി ഇങ്ങനെയൊരു വിവാദത്തിൽ അകപ്പെടുന്നത്. നേരത്തെ രണ്ട് പെൺമോഡലുകൾക്കൊപ്പം നഗ്നയായി ആമി ഫോട്ടോഷൂട്ട് നടത്തിയിരുന്നു. അന്ന് ആ ഫോട്ടോഷൂട്ട് വലിയ വിവാദമായിരുന്നു.

മദ്രസപ്പട്ടണമെന്ന തമിഴ് ചിത്രത്തിലൂടെയാണ് ആമി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഏക് ദീവാനാ ഥാ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യമറിയിച്ചു. സിനിമയിൽ‌ അത്ര സജീവമല്ലെങ്കിലും മോഡലിങ് രംഗത്ത് ആമി നിറഞ്ഞു നിൽക്കുകയാണ്. ശങ്കർ സംവിധാനം ചെയ്യുന്ന യന്തിരൻ 2വിൽ ആമിയാണ് നായിക.