നയൻതാര സംവിധാനരംഗത്തേക്ക്

ജില്ലാ കലക്ടറായി നയൻതാര അഭിനയിക്കുന്ന ചിത്രമാണ് അരം. നവാഗതനായ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിൽ നായികാവേഷം മാത്രമല്ല മറ്റൊരു റോൾ കൂടി നയൻതാര ചെയ്തിട്ടുണ്ട്.

ഈ സിനിമയിലൂടെ സഹസംവിധായിക ആയിരിക്കുകയാണ് നയൻസ്. സാധാരണ താരങ്ങളെപ്പോലെ ഷൂട്ട് കഴിഞ്ഞാൽ കാരവനിലേക്ക് ഓടുന്ന ആളല്ല നയൻതാരയെന്നും സിനിമയുടെ എല്ലാ ഘട്ടത്തിലും പിന്തുണയുമായി നടി ഒപ്പമുണ്ടായിരുന്നെന്നും ഗോപി പറഞ്ഞു. 

സിനിമയുടെ പല സീക്വൻസുകളിലും നയൻതാര കാമയുടെ പിന്നിൽ പ്രവർത്തിച്ചെന്നും സഹസംവിധായികയുടെ റോളും അവർ ഭംഗിയായി നിർവഹിച്ചെന്നും അദ്ദേഹം പറയുന്നു. നയൻതാരയുടെ സഹകരണം കൊണ്ടുമാത്രം 25 ദിവസം കൊണ്ട് സിനിമ പൂർണമായും ഷൂട്ട് ചെയ്ത്  തീർത്തെന്നും കഠിനമായ ചൂടിൽ ഷൂട്ടിങ് നടന്നിട്ടും പരാതിയുമായി ആരും വന്നില്ലെന്നും ഗോപി കൂട്ടിച്ചേർത്തു.

നയന്‍താര നായിക ആകുന്ന പുതിയ തമിഴ്ചിത്രം അരത്തിന്റെ ടീസര്‍ പുറത്ത് വിട്ടു. ചിത്രത്തില്‍ ജില്ലാ കലക്ടറുടെ വേഷത്തിലാണ് നയന്‍സ് എത്തുന്നത്. ഗോപി നൈനാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജലദൗര്‍ലഭ്യം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം പേറുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു കലക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിഘ്‌നേശ്, രമേശ്, സുനു എന്നിവരാണ് മറ്റുപ്രധാനതാരങ്ങള്‍. ഛായാഗ്രഹണം ഓം പ്രകാശ്.

പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളില്‍ എത്തും.