വിഎഫ്എക്സ് ഉണ്ടാകില്ല; പുതിയ ചിത്രത്തെക്കുറിച്ച് രാജമൗലി

ബാഹുബലിയുടെ വിജയത്തിന് ശേഷം രാജമൗലി അടുത്ത ചിത്രത്തിലേക്ക് കടന്നുകഴിഞ്ഞു. രാജമൗലിയുടെ അച്ഛൻ വിജയേന്ദ്രപ്രസാദ് ആണ് ഈ ചിത്രത്തിനും കഥ എഴുതുന്നത്. ഈഗയും മര്യാദരാമണയും മാറ്റിനിർത്തിയാൽ ബാക്കിയെല്ലാ രാജമൗലി ചിത്രങ്ങളുടെയും കഥ എഴുതിയത് വിജയേന്ദ്രപ്രസാദ് ആണ്.

പുതിയ ചിത്രത്തിൽ വിഎഫ്എക്സ് ഇഫക്ടുകളുടെ അതിപ്രസരം ഉണ്ടാകില്ലെന്ന് രാജമൗലി വ്യക്തമാക്കി. പകരം മനുഷ്യവികാരങ്ങൾക്ക് പ്രാധാന്യം കൊടുത്തുള്ള സിനിമയാകും ചെയ്യുക. വിഎഫ്എക്സ് ഇല്ലെങ്കിലും ഇതൊരു ചെറിയ സിനിമ ആയിരിക്കില്ലെന്നും രാജമൗലി പറയുന്നു. 

അച്ഛനോട് ഇങ്ങനെ തന്നെയാണ് പറഞ്ഞിരിക്കുന്നതെന്നും കഥ പൂർത്തിയായാൽ മാത്രമേ കഥാപാത്രങ്ങളുടെ കാര്യത്തിൽ തീരുമാനമാകൂ എന്നും രാജമൗലി കൂട്ടിച്ചേർത്തു.