വിക്രം ക്ലാസും വേദ മാസുമെന്ന് രജനീകാന്ത്

മാധവനും വിജയ് സേതുപതിയും പ്രധാനവേഷങ്ങളിലെത്തിയ ക്രൈം ത്രില്ലർ വിക്രം വേദ തമിഴകത്ത് സൂപ്പർഹിറ്റായി ഓടുകയാണ്. റിലീസ് െചയ്ത് നാല് ദിവസം കൊണ്ട് 17 കോടി രൂപയാണ് ബോക്‌സോഫീസില്‍ നിന്നും വാരിക്കൂട്ടിയത്. 

ഇപ്പോഴിതാ ചിത്രത്തെ പുകഴ്ത്തി സൂപ്പർതാരം രജനീകാന്ത്. ക്ലാസ് ആയി ഒരുക്കിയ മാസ് ചിത്രമെന്നായിരുന്നു തലൈവരുടെ അഭിപ്രായം. സിനിമയുടെ സംവിധായകരായ പുഷ്കർ–ഗായത്രി ദമ്പതികളാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തെ സിനിമയെ പുകഴ്ത്തി സൂര്യ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. 

തമിഴ്‌നാട്ടില്‍ മാത്രം 350 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കൂടാതെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. പുഷ്‌കര്‍ ഗായത്രി എന്നീ ഇരട്ട സംവിധായകരുടെ മൂന്നാമത്തെ ചിത്രമാണ് വിക്രം വേദം. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിക്രം വേദയുമായി ഇവർ എത്തുന്നത്.