വിജയ് സേതുപതിയുടെ കറുപ്പൻ; ട്രെയിലർ

മക്കള്‍ സെല്‍വന്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന വിജയ് സേതുപതിയുടെ പുതിയ ചിത്രം റിലീസിനൊരുങ്ങുന്നു. കറുപ്പൻ എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. റെനിഗുണ്ട എന്ന ചിത്രമൊരുക്കിയ പനീര്‍ ശെല്‍വമാണ് സംവിധായകന്‍. അജിത്തിനെ നായകനാക്കി ആരംഭം, വേതാളം, യെന്നൈ അറിന്താല്‍ എന്നീ സിനിമകളൊരുക്കിയ എ എം രത്‌നം ആണ് വിജയ് സേതുപതി ചിത്രത്തിന്റെ നിർമാണം.

ബോബി സിന്‍ഹ, പശുപതി, തന്‍യ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.