സ്പൈഡറിന് കേരളത്തിലും വമ്പൻ റിലീസ്; 27ന് തിയറ്ററുകളിൽ

തെന്നിന്ത്യ മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന മുരുകദോസ്–മഹേഷ് ബാബു ചിത്രം സ്പൈഡർ 27ന് തിയറ്ററുകളിലെത്തും. കേരളത്തിലും ചിത്രത്തിന്റേത് വമ്പൻ റിലീസ് ആണ്.

മഹേഷ് ബാബുവിന്റെ ആദ്യ തമിഴ്ചിത്രം കൂടിയാണിത്. തമിഴിലും തെലുങ്കിലും ഒരേസമയം ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യയാണ് വില്ലൻ വേഷത്തിലെത്തുന്നത്.

സാങ്കേതികമായി ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമായിരിക്കും സ്പൈഡറെന്നാണ് സൂചന. ഭരത്, രാകുല്‍ പ്രീത് സിങ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ സന്തോഷ് ശിവനാണ് സ്‌പൈഡറിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

പീറ്റര്‍ ഹെയ്‌നാണ് സ്‌പൈഡറില്‍ ആക്ഷന്‍ രംഗങ്ങള്‍ നിര്‍വ്വഹിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റ് പ്രൊഡക്ഷന്റെ സഹകരണത്തോടെ എന്‍വിആര്‍ സിനിമാ എല്‍എല്‍പി ആണ് ചിത്രം നിര്‍മിക്കുന്നത്.