കലക്ടറായി നയൻതാര; അറം ട്രെയിലർ

നയൻതാര നായിക ആകുന്ന പുതിയ തമിഴ്‍‍ചിത്രം അറം ട്രെയിലർ പുറത്ത്. ചിത്രത്തില്‍ ജില്ലാ കലക്ടറുടെ വേഷത്തിലാണ് നയൻസ് എത്തുന്നത്. ഗോപി നൈനാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

ജലദൗർലഭ്യം മൂലം കൃഷി ചെയ്യാനാകാതെ ദുരിതം പേറുന്ന ഒരു ഗ്രാമത്തെ രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു കലക്ടറുടെ കഥയാണ് ചിത്രം പറയുന്നത്. വിഘ്നേശ്, രമേശ്, സുനു എന്നിവരാണ് മറ്റുപ്രധാനതാരങ്ങൾ. ഛായാഗ്രഹണം ഓം പ്രകാശ്.

പീറ്റര്‍ ഹെയ്നാണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങൾ കൊറിയോഗ്രാഫ് ചെയ്തിരിക്കുന്നത്. ചിത്രം ഈ മാസം തിയറ്ററുകളിൽ എത്തും.