കയ്യിൽ ചുറ്റികയുമായി അനുഷ്ക; ബാഗമതി ഫസ്റ്റ്ലുക്ക്

ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം അതിശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക ഷെട്ടി വീണ്ടും എത്തുന്നു. അനുഷ്ക നായികയാകുന്ന തെലുങ്ക് ത്രില്ലർ ബാഗമതിയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഞെട്ടിക്കുന്ന ഗെറ്റപ്പിലാണ് അനുഷ്ക ചിത്രത്തിൽ എത്തുന്നത്. മുറിവേറ്റശരീരവുമായി കയ്യിൽ ചോര നിറഞ്ഞ ചുറ്റികയുമായി നിൽക്കുന്ന അനുഷ്കയുടെ ചിത്രമാണ് പോസ്റ്ററിൽ കാണുന്നത്.

തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോഖ് ആണ്. ഉണ്ണി മുകുന്ദൻ, ജയറാം, ആശാ ശരത് എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

പീരിഡ് വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കില്ല ബാഗമതി. ക്രൈം ത്രില്ലറായ സിനിമയിൽ ഐഎഎസ് ഉദ്യോഗസ്ഥയായാണ് അനുഷ്ക എത്തുന്നത്.