Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടിമാർക്ക് വിവാഹം കഴിഞ്ഞവരെ മതി; വെളിപ്പെടുത്തലുമായി നിർമാതാവിന്റെ ഭാര്യ

neha-gnanvel ജ്ഞാനവേല്‍ രാജയും നേഹയും

തമിഴ് നടിമാർക്കെതിരെ ഗുരുതരആരോപണങ്ങളുമായി പ്രശസ്ത നിർമാതാവ് ജ്ഞാനവേല്‍ രാജയുടെ ഭാര്യയും കോസ്റ്റ്യൂം ഡിസൈനറുമായ നേഹ ജ്ഞാനവേല്‍. ട്വിറ്ററിലൂടെയായിരുന്നു നേഹയുടെ പ്രതികരണം. എന്നാല്‍ ട്വീറ്റ് വലിയ വിവാദമായതോടെ അത് പിന്നീട് പിൻവലിച്ചു.

‘നടിമാര്‍ കുടുംബം നശിപ്പിക്കുന്നവരാണ്. അവര്‍ നിര്‍മാതാക്കള്‍ക്ക് പിറകെ പോകുന്നു. വേശ്യകളേക്കാള്‍ തരം താഴ്ന്നവരാണ്. ചില നടിമാര്‍ വിവാഹം കഴിഞ്ഞ പുരുഷന്‍മാരെ വശീകരിക്കുന്നു. അവര്‍ക്ക് വേണ്ടി കിടപ്പറ ഒരുക്കി കാത്തിരിക്കുന്നു. എന്റെ പക്കല്‍ അത്തരത്തിലുള്ള നടിമാരുടെ പേര് വിവരങ്ങളുണ്ട്. സമയമാകുമ്പോള്‍ ഞാന്‍ പുറത്ത് വിടും.’ ഇങ്ങനെയായിരുന്നു നേഹയുടെ ട്വീറ്റ്.

തമിഴ് സിനിമയിലെ നടിമാരെ പറ്റിയുള്ള ഈ വിവാദപരാമര്‍ശം ട്വിറ്ററിലൂടെയാണ് നേഹ പങ്കുവെച്ചത്. ഒരു പുരുഷനും കുട്ടിയല്ല എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു.

നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേഴ്‌സ് ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും നേഹ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് സുചിലീക്‌സിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു. അതേതുടര്‍ന്ന് തന്റെ ട്വീറ്റ് നേഹ തന്നെ ഡിലീറ്റ് ചെയ്തു. അതിനു ശേഷം തന്റെ കുടുംബത്തെക്കുറിച്ചല്ല, മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥ കണ്ട് അതിനെതിരെ പ്രതികരിച്ചതാണെന്ന് നേഹ വ്യക്തമാക്കി.

‘കുറച്ച് സെൻസിറ്റീവ് ആയ വിഷയങ്ങൾ എന്റർടെയ്ൻമെന്റ് അല്ല. എന്റെ മുമ്പുള്ള പോസ്റ്റ് വീട്ടിലെ പ്രശ്നം മൂലം ഉണ്ടായതല്ല. ഞാനും ഭര്‍ത്താവുമായി യാതൊരു പ്രശ്‌നവുമില്ല. കുടുംബങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ ആരുടെയും ശ്രദ്ധ പിടിച്ചു പറ്റാനല്ല. സ്ത്രീകള്‍ സ്ത്രീകളില്‍ നിന്ന് നേരിടുന്ന ഭീഷണികളെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. എന്നാൽ ആ ട്വീറ്റ് വേറെ രീതിയിൽ പലരും വളച്ചൊടിച്ചു. എന്റെ ഭർത്താവിനെതിരെ വന്ന ചില കമന്റുകൾ വേദനിപ്പിക്കുന്നതാണ്. ഈ പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കിയതുകൊണ്ടാണ് ഞാൻ ആ ട്വീറ്റ് നീക്കം ചെയ്തത്. എന്ത് തന്നെ ആയാലും അത്തരത്തിലുള്ള സ്ത്രീകള്‍ക്ക് എന്റെ ട്വീറ്റ് ഒരു മുന്നറിയിപ്പാണ്. - നേഹ ട്വീറ്റ് ചെയ്തു. 

സൂര്യ നായകനായ സിങ്കം 3 യുടെ വസ്ത്രാലങ്കാരം നിര്‍വഹിച്ചത് നേഹയാണ്. സൂര്യയുടെയും കാര്‍ത്തിയുടെയും ഭൂരിഭാഗം ചിത്രങ്ങള്‍ നിര്‍മിക്കുന്നതും വിതരണം ചെയ്യുന്നതും നേഹയുടെ ഭർത്താവ് ജ്ഞാനവേല്‍ രാജയാണ്. അവരുടെ അച്ഛനായ നടന്‍ ശിവകുമാറിന്റെ അടുത്ത ബന്ധുകൂടിയാണ് ഇദ്ദേഹം. ഗ്രീന്‍ സ്റ്റുഡിയോ എന്ന നിര്‍മാണ കമ്പനിയുടെ ഉടമയാണ് അദ്ദേഹം.