Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സായി പല്ലവിക്ക് ‘തറലോക്കൽ’ കേക്കുമായി ധനുഷും ടൊവിനോയും

maari-2-sai-pallavi-tovino-dhanush-1

സായി പല്ലവിക്ക് ‘തറലോക്കൽ’ പിറന്നാൾ ആശംസകളുമായി മാരി ടീം. ധനുഷ് നായകനായി എത്തുന്ന മാരി 2വിന്റെ ലൊക്കേഷനിലായിരുന്നു സായി പല്ലവിയുടെ 26ാം പിറന്നാൾ ആഘോഷം.  ‘തറലോക്കൽ’ പിറന്നാൾ ആശംസകൾ സായി പല്ലവി എന്നായിരുന്നു പിറന്നാൾ കേക്കിൽ മാരി ടീം എഴുതിയിരുന്നത്. സായിക്കൊപ്പം സഹതാരം വിനോദിന്റെയും പിറന്നാൾ ആഘോഷിച്ചു.

maari-2-sai-pallavi-tovino-dhanush

ധനുഷ്, ടൊവിനോ, സംവിധായകൻ ബാലാജി മോഹൻ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു. മാരി 2വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവിനോയാണ് സിനിമയിൽ വില്ലൻ. വരലക്ഷ്മി ശരത്കുമാർ, റോബോ ശങ്കർ എന്നിവരാണ് മറ്റുതാരങ്ങൾ. സംഗീതം യുവൻ ശങ്കർ രാജ.

maari-2-sai-pallavi-tovino-dhanush-3

2016 ല്‍ പുറത്തിറങ്ങിയ മാരി ബോക്‌സ്ഓഫീസില്‍ വമ്പന്‍ കലക്ഷന്‍ റെക്കോഡുകള്‍ നേടിയിരുന്നു. ഗായകന്‍ വിജയ് യേശുദാസ് ആയിരുന്നു മാരിയില്‍ ധനുഷിന്റെ വില്ലനായി എത്തിയത്. ആദ്യ ഭാഗത്തിൽ കാജൽ അഗർവാൾ ആയിരുന്നു നായിക.

maari-2-sai-pallavi-tovino-dhanush-5
maari-2-sai-pallavi-tovino-dhanush-8
maari-2-sai-pallavi-tovino-dhanush-6
maari-2-sai-pallavi-tovino-dhanush-9