ധനുഷ്–വെട്രിമാരൻ ചിത്രം വടചെന്നൈ; ടീസർ

ദേശീയപുരസ്കാരം നേടിയ ആടുകളം എന്ന ചിത്രത്തിന് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം വടചെന്നൈ ടീസർ പുറത്ത്. മൂന്ന് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രം ഗാങ്സ്റ്റർ കഥ പറയുന്നു.

എൺപത് കാലഘട്ടത്തില്‍ നടക്കുന്ന തമിഴ്നാട്ടിലെ ചേരി പോരാണ് ചിത്രം പറയുന്നത്. കിഷോർ, സമുദ്രക്കനി, ആൻഡ്രിയ ഐശ്വര് രാജേഷ്, സംവിധായകൻ അമീർ തുടങ്ങി വൻതാര നിര ചിത്രത്തിൽ അണിനിരക്കുന്നു. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ധനുഷ് എത്തുന്നത്.

സംഗീതം സന്തോഷ് നാരായണൻ, ഛായാഗ്രഹണം വേൽരാജ്, നിർമാണം ധനുഷ്.

ധനുഷിനെ നായകനായ പൊല്ലാതവനിലൂടെയാണ് വെട്രിമാരന്‍ സ്വതന്ത്രസംവിധായകനാവുന്നത്. സൂപ്പര്‍ ഹിറ്റായിരുന്ന ചിത്രം ധനുഷിന്‍റെ കരിയറില്‍ വലിയ ബ്രേക്കായിരുന്നു. ഇതിനു ശേഷം വെട്രിമാരന്‍ ഒരുക്കിയ ആടുകളം ധനുഷിന് മികച്ച നടനുള്‍പ്പെടെയുള്ള ദേശീയ പുരസ്കാരങ്ങള്‍ നേടുകയും ചെയ്തു.