Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആരോടും ഒന്നും ന്യായീകരിക്കാനില്ല: വിവാഹം മുടങ്ങിയതിൽ രഷ്മിക

rashmika

രക്ഷിത് ഷെട്ടിക്ക് പിന്നിലെ വിവാഹം മുടങ്ങിയ വാർത്തയിൽ പ്രതികരണവുമായി നടി രഷ്മിക മന്ദാന. എല്ലാ വാര്‍ത്തയ്ക്കും രണ്ട് വശങ്ങളുണ്ടെന്നും തന്നെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും രശ്മിക പറഞ്ഞു. സിനിമയില്‍ തുടരാന്‍ തന്നെയാണ് തീരുമാനമെന്നും രഷ്മിക സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു.

‘കുറച്ചു നാള്‍ മൗനം പാലിച്ചതിൽ ക്ഷമിക്കണം. പക്ഷെ എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു. ഇതിലെല്ലാം എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്. പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല..

‘പക്ഷെ , നിങ്ങളെയാരെയും ഞാന്‍ കുറ്റപ്പെടുത്തുന്നില്ല ..കാരണം നിങ്ങള്‍ വിശ്വസിക്കുന്നത് അതാണ്. ഞാന്‍ ആരോടും ഒന്നും ന്യായീകരിക്കാന്‍ ഇല്ല. പക്ഷെ നിങ്ങളോട് ഒരു കാര്യം എനിക്ക് പറയാനുണ്ട്.’ 

‘രക്ഷിതോ, ഞാനോ ഈ മേഖലയിലുള്ള മറ്റാരും തന്നെ ഇത്തരത്തില്‍ ഉള്ള  അവസ്ഥയിലൂടെ കടന്നു പോകാന്‍ പാടില്ല.  ഒരു കാര്യം കൂടി പറയട്ടെ ഒരു നാണയത്തിനു രണ്ട് വശങ്ങളുണ്ട്. അതുപോലെ തന്നെ ഓരോ കഥയ്ക്കും. ഞങ്ങളെ, ഈ മേഖലയില്‍ ജോലി എടുക്കുന്നവരെ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കണം.’

‘കന്നഡ ചിത്രങ്ങളില്‍ തുടര്‍ന്നും അഭിനയിക്കാന്‍ തന്നെയാണ് എന്റെ തീരുമാനം. ഞാന്‍ ഇവിടെ നില്‍ക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. ഏത് ഭാഷയാകട്ടെ, ഏത് മേഖലാകട്ടെ ഞാന്‍ എന്റെ  മികച്ച പ്രകടനം കാഴ്ച വയ്ക്കുക തന്നെ ചെയ്യും.’–രശ്മിക പറഞ്ഞു.

സിനിമ സെറ്റില്‍ വച്ച് പ്രണയത്തിലായ രക്ഷിതും രാഷ്മികയും 2017 മെയിലാണ് വിവാഹ നിശ്ചയം നടത്തിയത്. കുറച്ച് മാസങ്ങള്‍ക്കു മുമ്പാണ് ഇരുവരും വിവാഹ നിശ്ചയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചത്. രണ്ടു വര്‍ഷത്തിന് ശേഷമേ വിവാഹമുണ്ടാവുകയുള്ളൂ എന്നുമറിയിച്ചിരുന്നു. എന്നാൽ കഴിഞ്ഞ മാസമാണ് ഇരുവരും പിരിയുന്നതായി വാർത്ത വന്നത്. എന്നാല്‍ തന്നെ ഉപേക്ഷിച്ചതിന് നടിയെ ആരും കുറ്റപ്പെടുത്തരുതെന്ന് രക്ഷിതും സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചിരുന്നു.

രണ്ടുപേരുടെയും കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നമാണ് വേർപിരിയലിന് കാരണമായതെന്നും വാർത്തയുണ്ട്. നടിയുടെ ഏറ്റവും പുതിയ റിലീസ് ഗീതോഗോവിന്ദം നൂറുകോടി കലക്ഷനിൽ എത്തിയിരുന്നു. സിനിമയുടെ വൻ വിജയത്തെ തുടർന്ന് നിരവധി ഓഫറുകളും രഷ്മികയെ തേടിയെത്തി

എന്നാൽ രക്ഷിതിന്റെ കുടുംബത്തിന് രഷ്മിക സിനിമയിൽ ഇനിയും തുടരുന്നത് താൽപര്യമില്ലെന്നും വിവാഹം എത്രയും പെട്ടന്നുതന്നെ നടത്തണമെന്നുമായിരുന്നു. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ വിവാഹം വേണ്ടെന്നുവെയ്ക്കുകയായിരുന്നുവെന്ന് തെലുങ്ക് മാധ്യമങ്ങൾ പറയുന്നു. 

രക്ഷിത് നായകനായി എത്തിയ കിരിക് പാർട്ടിയിലൂടെയാണ് രഷ്മിക സിനിമയിലെത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെ തുടങ്ങിയ സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. രക്ഷിതിനെ മലയാളികൾക്കും പരിചിതനാണ്. അദ്ദേഹത്തിന്റെ പല സിനിമകളും ടോറന്റ് ഹിറ്റുകളാണ്. കൂടാതെ നിവിൻ നായകനായി എത്തിയ തമിഴ് ചിത്രം റിച്ചി, രക്ഷിത് ഒരുക്കിയ ഉളിദവരു കണ്ടന്തേയുടെ റീമേയ്ക്ക് ആണ്.