ഒരുതവണയെങ്കിലും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചവർ ഈ വിഡിയോ കാണണം

ആത്മഹത്യാ ചിന്തയുമായി നടക്കുന്ന ആളുകളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ തമിഴ് നടന്‍ ബബ്ലു പൃഥ്വിരാജ് ഒരുക്കിയ വിഡിയോ വൈറലാവുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമാകുന്നില്ല എന്ന ആശയമാണ് വീഡിയോയിലൂടെ അദ്ദേഹം പ്രചരിപ്പിക്കുന്നത്. ആക്ടർ ബബ്ലൂ പൃഥ്വീരാജ് സൂയിസൈഡ് എന്ന വിഡിയോ ഇതിനോടകം പത്ത് ലക്ഷം ആളുകൾ കണ്ട്കഴിഞ്ഞു.

സ്വന്തം ജീവിതത്തില്‍ നേരിട്ട കഷ്ടതകളും വിഷമങ്ങളും താരം പങ്കുവെയ്ക്കുന്നുണ്ട്. അഴകന്‍, അവള്‍ വറുവാള, വാനമേ എല്ലൈ, വാരണം ആയിരം എന്നിങ്ങനെ നിരവധി തമിഴ് ചിത്രങ്ങളില്‍ ബബ്ലു അഭിനയിച്ചിട്ടുണ്ട്. ടിവി സീരിയലിലും റിയാലിറ്റി ഷോകളിലും നിറസാന്നിധ്യമാണ് ബബ്ലൂ.