സന്താനത്തിന്റെ പിതാവ് അന്തരിച്ചു

തമിഴിലെ പ്രമുഖ ഹാസ്യനടന്‍ സന്താനത്തിന്റെ പിതാവ് സി നീലമേഗം (69) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏതാനും നാളുകളായി ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് നാല് മണിയോടെയായിരുന്നു അന്ത്യം.

സംസ്‌കാരചടങ്ങുകള്‍ സ്വദേശമായ കാഞ്ചീപുരത്ത് നാളെ നടക്കും. സന്താനത്തിന്റെ പിതാവിന്റെ നിര്യാണത്തില്‍ തമിഴ് സിനിമാലോകം അനുശോചനം രേഖപ്പെടുത്തി.