കാക്കമുട്ടൈയ്ക്ക് ശേഷം ത്രില്ലറുമായി മണികണ്ഠന്‍; ട്രെയിലർ

നിരവധി പുരസ്കാരങ്ങളും പ്രേക്ഷകപ്രശംസയും പിടിച്ചുപറ്റിയ തമിഴ് ചിത്രം കാക്കമുട്ടൈയ്ക്ക് ശേഷം സംവിധായകന്‍ എം മണികണ്ഠന്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് കുട്രമെ ദണ്ഡനൈ. സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്.

വിദ്ധാര്‍ഥ്, റഹ്മാൻ‍, പൂജ ദേവരിയ എന്നിവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുക. കാക്കമുട്ടൈ അമ്മയായി തിളങ്ങിയ ഐശ്വര്യയും ചിത്രത്തിലൊരു ശ്രദ്ധേയവേഷം ചെയ്യുന്നു. ഒരു ചെറുകഥയില്‍നിന്ന് ലഭിച്ച പ്രചോദനമാണ് പുതിയ ചിത്രത്തിലേക്ക് നയിച്ചതെന്നുമാണ് മണികണ്ഠന്‍ പറയുന്നത്.

കഥയും തിരക്കഥയും മണികണ്ഠന്‍ തന്നെയാണ് രചിക്കുന്നത്‌. ചിത്രത്തില്‍ പാട്ടുകള്‍ ഉണ്ടാകില്ല.