അശ്ലീല പോസ്റ്ററുമായി ആർജിവിയുടെ സിംഗിൾ എക്സ്

വിവാദങ്ങളുടെ നായകനായ രാം ഗോപാൽ വർമ അടുത്ത ചിത്രവുമായി എത്തിയിരിക്കുന്നു. ഇത്തവണ ഹ്രസ്വചിത്രങ്ങളിലാണ് അദ്ദേഹം കൈവെയ്ക്കുന്നത്. ആദ്യമായി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമാ സിംഗിൾ എക്സിന്റെ ചൂടൻ പോസ്റ്റർ രാമു പുറത്തിറക്കി. ഈ പോസ്റ്റർ ഇന്ത്യൻ സെൻസർ ബോർഡിനാണ് അദ്ദേഹം സമർപ്പിക്കുന്നത്.

ഡിജിറ്റൽ യുഗത്തിൽ പുതുമയാർന്നൊരു പദ്ധതിയുമായാണ് ആർജിവി എത്തുന്നത്. ആർജിവി ടാക്കീസ് എന്ന പേരിൽ ഓൺലൈൻ തിയറ്റർ തുടങ്ങാനാണ് ആർജിവിയുടെ തീരുമാനം. ഇതിൽ അദ്ദേഹത്തിന്റെ ഹ്രസ്വചിത്രങ്ങളാകും പ്രദർശിപ്പിക്കുക. ഇക്കൂട്ടത്തിലെ ആദ്യ സിനിമായണ് സിംഗിൾ എക്സ്.

സിനിമയുടെ പോസ്റ്റർ തന്നെ ചൂടൻ ആണ്. ക്രൈം ,ഹൊറർ, സെക്സ് വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളാകും ഹ്രസ്വചിത്രങ്ങളായി എത്തുന്നത്.