തന്നെ ഉപേക്ഷിച്ച് പോയ ഭർത്താവിനെതിരെ നടി കേസ്കൊടുത്തു

തന്നെ ഉപേക്ഷിച്ച് മറ്റൊരു പെണ്ണിന്റെ പുറകെ പോയ ഭർത്താവിനെതിരെ നടി പൊലീസിൽ പരാതി നൽകി. ഹൈദരാബാദ് ആണ് സംഭവം. നടി പൂജിതയാണ് ഭർത്താവ് വിജയ് ഗോപാലിനെതിരെ ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്.

ഭർത്താവ് കുറെ അധികം ആളുകളുടെ കൈയിൽ നിന്ന് തുക കടം മേടിച്ചിട്ടുണ്ടെന്നും കടം തിരികെ തരാത്തതിനാൽ കടക്കാർ വീടുകയറി ഇറങ്ങുകയാണെന്നും പൂജിത ആരോപിക്കുന്നു. തന്റെ ആഭരണങ്ങളും എടുത്ത് ഭർത്താവ് സ്ഥലം വിടുകയായിരുന്നെന്നും അന്വേഷിച്ചപ്പോളാണ് അറിഞ്ഞത് അയാൾ മറ്റൊരു വിവാഹം കഴിച്ചെന്നും പൂജിത പരാതിയിൽ പറയുന്നു.

ഐഎഎസ് ഉദ്യോഗസ്ഥ ജി രേഖയെ ആണ് ഭർത്താവ് വിവാഹം കഴിച്ചിരിക്കുന്നത്. രജിസ്റ്റർ വിവാഹമായിരുന്നു. ഞങ്ങളുടെ വിവാഹം നിയമപരമായി വേർപെടുത്തിയിട്ടുപോലുമില്ല. പിന്നെ എങ്ങനെയാണ് വിവാഹം നിയമവിധേയമാകുന്നത്. എത്രയും പെട്ടന്ന് ഇയാൾക്കെതിരെ നടപടി എടുക്കണം. പൂജിത പറഞ്ഞു.