തമിഴ്നടൻ ബാലു ആനന്ദ് അന്തരിച്ചു

നടനും സംവിധായകനുമായ തമിഴ്താരം ബാലു ആനന്ദ് (62) അന്തരിച്ചു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ശാരീരികഅസ്വാസ്ഥ്യം ഉണ്ടാകുകയും തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി മരണം സംഭവിക്കുകയുമായിരുന്നു.

തമിഴിൽ നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.പിസ്ത, അൻപേ ശിവം, അണ്ണാ നഗർ തുടങ്ങിയവയാണ് പ്രധാനചിത്രങ്ങൾ.