വയസ് 35 ആയി; സമയമായില്ലെന്ന് അനുഷ്ക

തെന്നിന്ത്യൻ സുന്ദരി അനുഷ്ക ഷെട്ടിയുടെ വിവാഹമാണ് ആരാധകരുടെയും മാധ്യമങ്ങളുടെയും ചർച്ചാവിഷയം. ഈ വരുന്ന നവംബറിൽ നടിയുടെ മുപ്പത്തിയഞ്ചാം പിറന്നാൾ ആണ്. ഈ വർഷം വിവാഹിതയാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അത് തെറ്റാണെന്ന് പിന്നീട് നടി വെളിപ്പെടുത്തിയിരുന്നു.

ഇപ്പോൾ കൈനിറയെ ചിത്രങ്ങള്‍ അനുഷ്കയുടെ പക്കലുണ്ട്. ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. അതിന് ശേഷം സൂര്യയുടെ സിങ്കം 3, പിന്നീട് തെലുങ്ക് ചിത്രമായ ഭഗ്തമിയും ഓം നമോ വെങ്കിടേയായും. എന്തായാലും വയസ് ഇത്ര ആയെങ്കിലും ഈ വർഷം വിവാഹം വേണ്ടെന്ന തീരുമാനത്തിലാണ് നടി. കരിയറിൽ സിനിമയ്ക്ക് തന്നെ പ്രാധാന്യം കൊടുക്കുന്നുവെന്നും വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അനുഷ്ക പറയുന്നു.

നയൻതാരയുടെയും തൃഷയുടെയും കൂട്ടത്തിൽ മറ്റൊരു സുന്ദരി കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. നയൻതാരയ്ക്ക് ഇപ്പോൾ 32 വയസായി. തൃഷയ്ക്ക് 33 ഉം.