പൊണ്ണത്തടിച്ചിയായ അനുഷ്ക ഷെട്ടിയെ കണ്ടോ?

ശരീരത്തിന്‍റെ ഫിറ്റ്നസിനായി സമയം ചെലവഴിക്കുന്ന സ്ത്രീകള്‍ക്ക് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സുന്ദരി അനുഷ്ക ഷെട്ടി. താരം അഭിനയിക്കുന്ന പുതിയ ചിത്രത്തിന് വേണ്ടി 15 കിലോയാണ് നടി വര്‍ധിപ്പിച്ചത്. അനുഷ്‌ക ഷെട്ടിയുടെ പുതിയ ചിത്രമായ സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു ഇത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

സ്ത്രീകളിലെ തടികൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ടാണ് സിനിമയുടെ പ്രമേയം. ചിത്രത്തില്‍ രണ്ടു ഗെറ്റപ്പിലാകും അനുഷ്ക എത്തുക. ഇതിനായി താരം കഠിനമായ ശരീരമാറ്റമാണ് നടത്തുന്നത്. തമിഴിലും തെലുങ്കിലുമായി നിർമ്മിക്കുന്ന ചിത്രം തമിഴിൽ ഇൻജി ഇടുപ്പഴകി എന്നപേരിലാണ് പുറത്തു വരിക. പ്രകാശ്‌കോവെലാമുടി സംവിധാനം ചെയ്യുന്ന സിനിമയിൽ ആര്യയാണ് നായകൻ.

കഥാപാത്രത്തിനു വേണ്ടി സൗന്ദര്യം പോലും നോക്കാതെ എന്തു ത്യാഗവും ചെയ്യുന്ന നടിയാണ് താൻ എന്ന് അനുഷ്‌ക വീണ്ടും തെളിയിക്കുന്നു. ഈയിടെ പുറത്തിറങ്ങിയ ബാഹുബലിയിലും ദേവസേന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അതും ഒരു പടുകിളവിയായി. ബാഹുബലിയുടെ അടുത്ത ഭാഗത്തില്‍ അനുഷ്കയാകും പ്രധാനകഥാപാത്രമാകുക.